പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ

Published : Jun 19, 2020, 11:06 AM ISTUpdated : Jun 19, 2020, 11:09 AM IST
പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ

Synopsis

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി അവർക്കും യാത്ര സൗജന്യം അനുവദിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് നേരത്തെ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. 

കൊച്ചി: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാന സർക്കാര്ർ അറിയിച്ചു. നോ‍ർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. 

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിർദേശത്തിന് മറുപടിയായാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 

അതിഥി തൊഴിലാളികൾക്കെല്ലാം സൗജന്യയാത്രയും ക്വാറൻ്റൈൻ സൗകര്യവും ഉറപ്പാക്കണം എന്ന് നേരത്തെ സുപ്രീംകോടതി നി‍ർദേശിച്ചിരുന്നു. ഈ ആനുകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൂടി ലഭ്യമാക്കി കൂടെ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. എന്നാൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന ആനൂകൂല്യങ്ങൾ പ്രവാസികൾക്ക് ബാധകമല്ല എന്നാണ് സ‍ർക്കാ‍ർ ഇപ്പോൾ വ്യക്തമാക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ