സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി

By Web TeamFirst Published Aug 19, 2021, 8:16 PM IST
Highlights

രാജ്യത്ത് ഇന്ന് 69,991 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,743 ആയി. ഇതിൽ 5,26,436 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,449 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയെത്തി. പുതിയതായി 499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 877 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇന്ന് 69,991 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,743 ആയി. ഇതിൽ 5,26,436 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,449 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5,858 ആയി കുറഞ്ഞു. ഇതിൽ 1,234 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 145, മക്ക 84, ജീസാൻ 49, കിഴക്കൻ പ്രവിശ്യ 46, അസീർ 43, അൽഖസീം 34, മദീന 28, നജ്റാൻ 17, ഹായിൽ 14, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 11, തബൂക്ക് 9, അൽബാഹ 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,009,365 ഡോസ് ആയി ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!