'കൊവിഡ് രോഗികളുടെ എണ്ണം ഉയരും, മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ ഒത്തുചേര്‍ന്നു': ഒമാന്‍ ആരോഗ്യമന്ത്രി

By Web TeamFirst Published May 31, 2020, 8:29 AM IST
Highlights

മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ നിരവധി ഒത്തുചേരലുകള്‍ നടന്നതാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയരാനുള്ള കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മസ്‌കറ്റ്: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 400 മുതല്‍ 800 വരെ എന്ന തോതിലാണ് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ നിരവധി ഒത്തുചേരലുകള്‍ നടന്നതാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയരാനുള്ള കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിനും നോമ്പുതുറക്കാനും പല സ്ഥലങ്ങളിലും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ നടന്നതും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 

click me!