ഒമാനിൽ കൊവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ വർദ്ധനവ്

By Web TeamFirst Published Jul 24, 2020, 3:53 PM IST
Highlights

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 1145 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73,791 ആയി. 

മസ്‍കത്ത്:  ഒമാനിൽ ഇന്ന് 1658 പേർ കൊവിഡ് മുക്തരായതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രോഗമുക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ്  രേഖപ്പെടുത്തിയത്. 3427 പേർക്കാണ് വ്യാഴാഴ്ച മാത്രം രോഗം ഭേദമായത്. ഇതോടെ ഒമാനിൽ സുഖം പ്രാപിച്ചവരുടെ എണ്ണം  53,007 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 1145 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73,791 ആയി. രാജ്യത്ത് ഇപ്പോൾ 20784   കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല്  പേര്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 359  ആയി.
 

click me!