നേരിയ ആശ്വാസം; സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Published : Jul 16, 2020, 11:12 PM IST
നേരിയ ആശ്വാസം; സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Synopsis

വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു.

റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 4,574 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയർന്നു. 2,764 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,43,238 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു. ഇതിൽ 2,206 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം ഒരു ദിവസത്തിനിടെ 45 പേർ കൊവിഡ് മൂലം രാജ്യത്താകെ മരിച്ചു.  

റിയാദ്, മക്ക, ജിദ്ദ, ദമ്മാം, ത്വാഇഫ്, ബുറൈദ, ഹഫർ അൽബാത്വിൻ, തബൂക്ക്, വാദി ദവാസിർ, ബീഷ, ജീസാൻ, അറാർ, അൽഖുവയ്യ, മൻദഖ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആളുകൾ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. പുതിയ രോഗികൾ: ജിദ്ദ 260, ഹുഫൂഫ് 213, റിയാദ് 208, മുബറസ് 167, ദമ്മാം 159, മക്ക 137, ത്വാഇ-ഫ് 102, മദീന 98, ഹാഇൽ 91, അബഹ 69, ഹഫർ അൽബാത്വിൻ 69, അഹദ് റുഫൈദ 64, ഖമീസ് മുശൈത് 63, ജീസാൻ 63, നജ്റാൻ 61, ബുറൈദ 54, തബൂക്ക് 51, ഖോബാർ 48, അറാർ 37, ദഹ്റാൻ 36, സാംത 32, ഉനൈസ 30, ഖത്വീഫ് 30, വാദി ദവാസിർ 29, യാംബു 26, അബ്ഖൈഖ് 26, സബ്യ 25, അൽഖുറ 20, സറാത് ഉബൈദ 19, നാരിയ 19, അൽസഹൻ 17, ജുബൈൽ 15, ദവാദ്മി 14, ബലസ്മർ 13, അൽമദ്ദ 12, ബെയ്ഷ് 12, ഖുലൈസ് 12, തത്ലീത് 11, അൽജഫർ 10, ബുഖൈരിയ 10, റാസതനൂറ 10, അൽഅയ്ദാബി 10, ശറൂറ 10, സകാക 9, അൽനമാസ് 9, അൽലൈത് 9, യദമഅ 9, ഖിൽവ 8, തുർബ 8, മഹദ് അൽദഹബ് 7, മിദ്നബ് 7, അൽമജാരിദ 7, മഹായിൽ 7, അബൂഅരീഷ് 7, ഹബോന 7, മുസൈലി-ഫ് 6, അൽഖറഇ 6, മൈസാൻ 6, ഖിയ 6, തുവാൽ 6, അൽഖർജ് 6, റിയാദ് അൽഖബ്റ 5, അൽഖൂസ് 5, സഫ്വ 5, അൽഷംലി 5, ഹുത്ത ബനീതമീം 5, റിഫാഇ അൽജംഷ് 5, തബർജൽ 4, ഖുൻഫുദ 4, അൽഹർജ 4, ദഹ്റാൻ അൽജനൂബ് 4, ഖൈസൂമ 4, അൽദബീയ 4, റാബിഗ് 4, തരീഫ് 4, മജ്മഅ 4, അൽബാഹ 3, അൽബദാഇ 3, ദരീയ 3, ഖുസൈബ 3, തുറൈബാൻ 3, അൽഖുർമ 3, മുലൈജ 3, ഉറൈറ 3, ദർബ് 3, അൽദായർ 3, ബദർ അൽജനൂബ് 3, അഫീഫ് 3, സുലയിൽ 3, സാജർ 3, അൽവജ്ഹ് 3, അൽഅയൂൻ 2, മൻദഖ് 2, അൽഅയ്സ് 2, അൽഅസിയാഹ് 2, അൽറസ് 2, അൽബറഖ് 2, അൽഫർഷ 2, ബാരിഖ് 2, അൽബത്ഹ 2, മൗഖഖ് 2, അൽറയ്ത് 2, അൽഹറദ് 2, ൈ-ഫഫ 2, അഹദ് അൽമസർഹ 2, ഖുബാഷ് 2, അൽഷഅബ 2, ജദീദ അറാർ 2, സുൽഫി 2, ഹുറൈംല 2, ദുബ 2, ഹഖ്ൽ 2, അഖീഖ് 1, വാദി അൽഫറഅ 1, അൽഉല 1, നമീറ 1, ഉമ്മു അൽദൂം 1, റിജാൽ അൽമഅ 1, അൽഗസല 1, അൽഹായ്ത് 1, അൽഷനൻ 1, സമീറ 1, ഫർസാൻ 1, അദം 1, അൽകാമിൽ 1, താർ 1, അൽദലം 1, ഹുത്ത സുദൈർ 1, ശഖ്റ 1, അൽബദ 1, ഉംലജ് 1.   

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി