ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു

Published : Jun 15, 2021, 03:12 PM IST
ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,38,566 ആയി. ഇവരില്‍ 2,12,064 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 

മസ്‍കത്ത്: ഒമാനില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നു. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 33 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,38,566 ആയി. ഇവരില്‍ 2,12,064 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 2565 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 164 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1247 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 374 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം
ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി