കുവൈത്തില്‍ പുതിയ കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Published : Aug 29, 2020, 10:42 PM IST
കുവൈത്തില്‍ പുതിയ കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Synopsis

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,224 ആയി. 75,993 പേരാണ് ഇതുവരെ രോഗമുക്തരായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 673 പേര്‍ക്കാണ് ശനിയാഴ്ച പുതുതായി രോഗം ഭേദമായത്.  

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,224 ആയി. 75,993 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 528 ആയി. 3,718 കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്. നിലവില്‍ 7,703 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിന്‍റെയും ഇറാഖിന്‍റെയും സംയുക്ത നീക്കം; പിടികൂടിയത് 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്
കുവൈത്തിൽ റമദാൻ പരിശോധന കർശനമാക്കി, അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി