
മനാമ: ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ 49-ാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും സന്തോഷവും, സമാധാനവുമുള്ള രാജ്യമാക്കി മാറ്റാൻ രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളായ കിങ് ഹമദ് ബിൻ ഇസ അൽഖലീഫ, പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻഹമദ് അൽ ഖലീഫ, മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സ്വദേശികൾ, വിദേശികൾ അടക്കം രാജ്യത്ത് താമസിക്കുന്ന എല്ലാ പൗരന്മാർക്കും ദേശീയ ദിന ആശംസകൾ നേർന്നു.
ലോകം പ്രതിസന്ധി നേരിട്ട സമയത്ത് സ്വദേശികളെയും, വിദേശികളെയും വ്യത്യാസം കൂടാതെ കരുതാൻ ഭരണാധികാരികൾ കാട്ടിയ സന്മനസ്സിന് പ്രവാസി സമൂഹം ഭരണാധികാരികളോട് എക്കാലവും കൂറും വിശ്വസ്തയും, നന്ദിയും പുലര്‍ത്തുമെന്ന് ഭാരവാഹികള്‍ അഭിപ്രയപ്പെട്ടു .കൊവിഡ് ചികിത്സയും, വാക്സിനും സൗജന്യമായി നൽകിക്കൊണ്ട് എല്ലാവരെയും ഒരുപോലെ കാണുന്ന ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. ലോക രാജ്യങ്ങൾക്ക് മാതൃകയാആയ അനേകം പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് ബഹ്റൈന്‍. ഭരണാധികാരികളുടെ ദീർഘ വീക്ഷണവും, ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് വെളിവാക്കുന്നതെന്നും ആഘോഷങ്ങളിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു നേതാക്കളായ ചെമ്പൻ ജലാൽ, അനിൽ കുമാർ, ഫൈസൽ പട്ടാണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam