
റിയാദ്: മലയാളി വയോധിക സൗദി അറേബ്യയിൽ നിര്യാതയായി. തിരുവനന്തപുരം അഴീക്കോട് മരിതനകം വെഞ്ചമ്പി വീട്ടിൽ പരേതനായ എം. സുബൈർ കുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (83) ആണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്.
പ്രവാസി പൊതുപ്രവർത്തകനും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഡോ. എസ്. അബ്ദുൽ അസീസ് ഏക മകനാണ്. സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടറായ മകനോടൊപ്പം ഖദീജ ബീവി 2003 മുതൽ സൗദി അറേബ്യയിൽ താമസിച്ചുവരികയായിരുന്നു. പി.കെ. ഫർസാനയാണ് മരുമകൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അഴീക്കോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിൽ ഖബറടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam