ഒമാനില്‍ റമദാന്‍ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

By Web TeamFirst Published Apr 5, 2021, 1:04 PM IST
Highlights

സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രതിദിനം ആറ് മണിക്കൂറായി അല്ലെങ്കില്‍ ആഴ്ചയില്‍ 30 മണിക്കൂറായി ജോലി സമയം കുറച്ചിട്ടുണ്ട്.

മസ്‌കറ്റ്: പുണ്യ റമദാന്‍ മാസത്തില്‍ ഒമാനില്‍ മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാന്‍ പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രതിദിനം ആറ് മണിക്കൂറായി അല്ലെങ്കില്‍ ആഴ്ചയില്‍ 30 മണിക്കൂറായി ജോലി സമയം കുറച്ചിട്ടുണ്ട്. ഏപ്രില്‍ 12ന് റമദാന്‍ മാസം ആരംഭിക്കുവാനാണ് സാധ്യത. 


 

click me!