ഒമാനില്‍ 59 വിദേശികളടക്കം 98 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Apr 21, 2020, 01:51 PM ISTUpdated : Apr 21, 2020, 01:53 PM IST
ഒമാനില്‍ 59 വിദേശികളടക്കം 98 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1508 ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

മസ്‍കത്ത്: ഒമാനിൽ ഇന്ന് 98 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 59 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1508 ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

238 പേർ ഇതിനോടകം സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെയും  ഒമാനിൽ കൊവിഡ്  19   വൈറസ് ബാധിച്ച് എട്ട് പേരാണ് മരണപ്പെട്ടത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ്  മരിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ, ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്
ടെഹ്റാന്റെ തെരുവിൽ ജനങ്ങൾക്കൊപ്പം റമദാനിലെ അവസാന വെള്ളിയാഴ്ച റാലിയിൽ പങ്കെടുത്ത് ഇറാൻ നേതാക്കൾ, അമേരിക്കയ്ക്ക് പരിഹാസം