കേരളത്തില്‍ നിന്ന് മസ്‌കറ്റിലെ വിമാനത്താവളത്തിലെത്തിയ 130 ഓളം യാത്രക്കാരോട് മടങ്ങിപ്പോകണമെന്ന് ഒമാന്‍

By Web TeamFirst Published Mar 18, 2020, 3:58 PM IST
Highlights

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയതുമൂലമാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്.
 

മസ്‌കറ്റ്: തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549ലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാര്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയതുമൂലമാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്. മടങ്ങി പോകുവാനാണ് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാര്‍ച്ച് 18 മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക. അതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

click me!