ഖസാക്കിസ്ഥാനില്‍ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു

Published : Oct 25, 2020, 03:30 PM IST
ഖസാക്കിസ്ഥാനില്‍ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു

Synopsis

രാജ്യത്തെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഖസാക്കിസ്ഥാന്‍ റിപ്പബ്ലിക്കില്‍ നിന്നും പക്ഷികളെയും അവയുടെ ഉല്‍പന്നങ്ങളെയും ഡെറിവേറ്റീവുകളെയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഒമാന്‍ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഖസാക്കിസ്ഥാനില്‍ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി  ചെയ്യുന്നതിന് നിരോധനം നിലനില്‍ക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ