ഒമാനിലെ പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

Published : Sep 09, 2021, 05:49 PM IST
ഒമാനിലെ പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

Synopsis

സലാല  വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെയാണ് ആശുപത്രിയിലെത്തിച്ചത്.

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല  വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ  ഒമാൻ  റോയൽ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് വൈദ്യ സഹായത്തിനായി സലാല ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന്  ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‍തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി