
മസ്‌കറ്റ്: നിലവില്‍ ഒമാനില്‍ പ്രഖ്യാപിച്ചിരിക്കുന്ന രാത്രി യാത്രാവിലക്ക് പൂര്‍ണ ലോക്ക്ഡൗണിലേക്ക് മാറുമെന്ന തരത്തില്‍ സാമൂഹിക
മാധ്യമങ്ങളില്‍ മന്ത്രാലയത്തിന്റെ അറിയിപ്പായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം ഉളവാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam