
ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ ഒമാൻ ഫിലിം സൊസൈറ്റിയും മസ്കറ്റ് കലാമണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടങ്ങും. മേള ഈ മാസം പത്തിന് അവസാനിക്കും.
അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നി ഭാഷകളിലുള്ള 39 ചിത്രങ്ങൾ ആണ് ഒമാൻ - ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയത്. ഇതിൽ 32 എണ്ണം തിരഞ്ഞു എടുത്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒമാനി സിനിമ സംവിധായകൻ , സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഉണ്ടായിരിക്കും.
ഇരു രാജ്യങ്ങളിലെയും കലാകാരന്മാർ ഒരുമിക്കുന്നത് തന്നെ ഈ മേളയുടെ വിജയമാണെന്ന് സംഘാടകർ പറഞ്ഞു. പൂർണമായും ഒമാനിൽ നിർമ്മിച്ച പതിനഞ്ചു മിനിറ്റു വരെ ദൈർഖ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആഗസ്ത് പത്തിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികൾക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam