
മസ്കറ്റ്: ഒമാനിലെ ഓറഞ്ചു ടാക്സികളിൽ ജൂൺ മുതൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഇതിനോടൊപ്പം ഇലക്ട്രോണിക് മീറ്ററും നിർബന്ധമാക്കും. രാജ്യത്തെ ടാക്സി സർവീസുകളുടെ സേവനം കൂടുതൽ മെച്ചപെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത-വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. മിനിമം ചാര്‍ജ് 300 ബൈസയും, കിലോമീറ്ററിന് 130 ബൈസ നിരക്കിലും, കൂടാതെ യാത്രയുടെ ദൈര്‍ഖ്യവും അനുസരിച്ചുമായിരിക്കും വരുന്ന ജൂൺ മാസം മുതൽ ടാക്സി സർവീസുകൾ ചാർജുകൾ ഈടാക്കുക.
ടാക്സിയിൽ ഒന്നിലധികം യാത്രക്കാർ ഉണ്ടെങ്കിൽ മീറ്റർ ചാർജ് ഓരോരുത്തരും പങ്കിട്ടെടുക്കുകയാണ് വേണ്ടത്. വെയ്റ്റിംഗ് ചാർജ് മിനിറ്റിനു അൻപതു ബൈസ ആയും നിജപെടുത്തിയിട്ടുണ്ട്. ടാക്സി സർവീസുകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ വൃത്തിരഹിതമായി കണ്ടാൽ അൻപതു ഒമാനി റിയാൽ വാഹന ഉടമക്ക് പിഴ ചുമത്തും.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് മീറ്റർ പ്രവർത്തിപ്പിക്കുന്നുവെന്ന് ഡ്രൈവർ ഉറപ്പാക്കുകയും വേണം. അല്ലാത്ത പക്ഷം അൻപത് ഒമാനി റിയൽ പിഴ ഇടയാക്കും. മീറ്റർ നീക്കം ചെയ്യുന്ന പക്ഷം ഇരുനൂറ് ഒമാനി റിയാൽ പിഴ അടക്കേണ്ടി വരും. രാജ്യത്ത് ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗത മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam