ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന വിദേശികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

Published : Aug 07, 2019, 03:26 PM IST
ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന വിദേശികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

Synopsis

കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.  

മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന വിദേശികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബി‍ദ്‍യ വിലായത്തിലാണ് കൊലപാതകം നടന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ രാജ്യം വിട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്