ഒമാനില്‍ 211 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

Published : Dec 08, 2020, 03:39 PM IST
ഒമാനില്‍ 211 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

Synopsis

പുതിയതായി 214 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 116720 പേരാണ് രോഗമുക്തരായത്.

മസ്‌കത്ത്: ഒമാനില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 211 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,326 ആയി. ആകെ 1454 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി 214 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 116720 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 143 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 72 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്, കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടായി
യുഎഇയിൽ പ്രത്യേക അറിയിപ്പ്, അതീവ ജാഗ്രത; സംശയാസ്പദമായ വസ്തുക്കളുടെയോ മിസൈൽ അവശിഷ്ടങ്ങളുടെയോ അടുത്തേക്ക് പോകരുത്