ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; 171 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published : Jan 20, 2021, 03:51 PM IST
ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; 171 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Synopsis

രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1516 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

മസ്‍കത്ത്: ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയുമുണ്ട്.

രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 1516 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 84 പേരാണ് ആശുപത്രികളിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 24 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പ്രവാസികൾക്ക് സന്തോഷ വാർത്ത, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
'ഫ്രീലാൻസ്' വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്, നിയമലംഘകർക്കെതിരെ കർശന നടപടികൾ