ഒമാനിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 571 പേർക്ക് കൂടി രോഗം

By Web TeamFirst Published Dec 13, 2020, 3:56 PM IST
Highlights

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,26,240   ആയി. ആകെ 1471 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 721  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 571 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി  കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,26,240   ആയി. ആകെ 1471 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 721  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ  1,18,048   പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.  ഇപ്പോൾ 115 പേർ പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്.

click me!