ഒമാനില്‍ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 376 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Nov 3, 2020, 7:05 PM IST
Highlights

കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 376  പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 345  പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി  മരണപെട്ടു. ഇതോട് രാജ്യത്ത് കൊവിഡ് മൂലം 1,264 പേര്‍ മരണപെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 376  പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 345  പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,16,152 ആയി. ഇതിൽ 1,06,54 പേർക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. 91.4 ശതമാനമാണ് ഒമാനിലെ നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 39 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 382 കൊവിഡ് ബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 164  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

click me!