ഒമാനില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 223 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Nov 24, 2020, 5:04 PM IST
Highlights

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ  122,579 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 113,856  പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 92.9  ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്‍കത്ത്: ഒമാനില്‍ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്‍ച അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1391 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 223  പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു.
 
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ  122,579 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 113,856  പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 92.9  ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 250 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇവരില്‍ 121 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

click me!