ഒമാനില്‍ കൊവിഡ് ബാധിച്ച് ഒൻപത് പേര്‍ കൂടി മരിച്ചു

By Web TeamFirst Published Sep 9, 2020, 4:27 PM IST
Highlights

83,115 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 94.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 751 ആയി.

മസ്‍കത്ത്: ഒമാനില്‍ 349 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. Fla'z രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  87,939 ആയി. അതേസമയം 142 പേര്‍ക്ക് കൂടി രോഗം ഭേദമായി. 83,115 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 94.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 751 ആയി.

462  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54  കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
 

click me!