പുതിയ വര്‍ഷത്തേക്കുള്ള ഒമാന്റെ പൊതുബജറ്റിന് സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി

By Web TeamFirst Published Jan 1, 2021, 4:59 PM IST
Highlights

എണ്ണ വില  ബാരലിന് 45 ഡോളർ  അടിസ്ഥാനമാക്കിയാണ് 2021ലെ പൊതു വരുമാനം 8.64 ബില്യന്‍ ഒമാനി റിയാലായി കണക്കാക്കിയിരിക്കുന്നത്. 

മസ്‍കത്ത്: 2021ലേക്കുള്ള 10.88 ബില്യൺ റിയാലിന്റെ ബജറ്റിന് ഒമാന്‍ ഭരണാധികാരി ഹൈതം ബിൻ  താരിക്ക് അൽ സൈദ് അംഗീകാരം നല്‍കി. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് ഇത്തവണ. 8.64 ബില്യൺ ഒമാനി റിയാലാണ് വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ  പ്രതീക്ഷിക്കുന്ന വരുമാനം. 2.2 ബില്യന്‍ റിയാലിന്റെ കമ്മിയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

എണ്ണ വില  ബാരലിന് 45 ഡോളർ  അടിസ്ഥാനമാക്കിയാണ് 2021ലെ പൊതു വരുമാനം 8.64 ബില്യന്‍ ഒമാനി റിയാലായി കണക്കാക്കിയിരിക്കുന്നത്. 2020ലെ വരുമാനത്തേക്കാൾ 19 ശതമാനം കുറവാണിത്. 2.2 ബില്യന്‍ റിയാല്‍ കമ്മിയില്‍, 1.6 ബില്യന്‍ വിദേശ- ആഭ്യന്തര  വായ്പകളിലൂടെ സമാഹരിക്കും. 600 മില്യന്‍ രാജ്യത്തിന്റെ  കരുതൽ നിക്ഷേപത്തിൽ നിന്നും പിൻവലിക്കും.
 

click me!