ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് മന്ത്രിസഭയെ അഭിസംബോധന ചെയ്തു

By Web TeamFirst Published Nov 16, 2019, 12:31 PM IST
Highlights

ബൈത് അൽ ബർക്ക രാജകൊട്ടാരത്തിൽ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്, വിവിധ വിഷയങ്ങളിൽ മന്ത്രിസഭാ അംഗങ്ങളുമായി ചർച്ചകൾ നടത്തിയത്. 

മസ്കത്ത്:  സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ  ആഹ്വാനം. രാജ്യത്തിന്റെ വികസന പ്രക്രിയകൾ മുന്നോട്ടു കൊണ്ടുപോകുമെന്നും  മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഖാബൂസ് ബിൻ സൈദ് പറഞ്ഞു.

ബൈത് അൽ ബർക്ക രാജകൊട്ടാരത്തിൽ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്, വിവിധ വിഷയങ്ങളിൽ മന്ത്രിസഭാ അംഗങ്ങളുമായി ചർച്ചകൾ നടത്തിയത്. രാജ്യത്തിന്റെ സമഗ്രവികസനം, സാമ്പത്തിക സുസ്ഥിരത, ധനപരമായ സന്തുലിതാവസ്ഥ എന്നിവ കൈവരിക്കുന്നതിന് നടത്തിയ വിജയകരമായ ശ്രമങ്ങളിൽ സുൽത്താൻ ഖാബൂസ്  സംതൃപ്തി പ്രകടിപ്പിച്ചു.

മേഖലയിലെ  പ്രശ്‍നങ്ങൾ  സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നതിനും സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ജനങ്ങളെ അവരുടെ വികസന പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്ന തരത്തിൽ സൃഷ്ടിപരമായ സംഭാഷണം, ധാരണ, സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിൽ ഒമാന്റെ താല്പര്യം തുടരും. ഒമാനിലെ വികസന പ്രക്രിയകൾ    തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകും. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിവിധ ക്ഷേമപദ്ധതികൾ തുടരുമെന്നും സുൽത്താൻ ഖാബൂസ്  മന്ത്രി സഭ യോഗത്തിൽ വ്യക്തമാക്കി.

click me!