ഒമാന്‍ സുപ്രിം കമ്മറ്റി അംഗങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചു

By Web TeamFirst Published Jul 6, 2021, 3:30 PM IST
Highlights

വാക്‌സിനേഷന്‍ പ്രക്രിയയുടെ  നടപടിക്രമങ്ങള്‍ , രജിസ്‌ട്രേഷന്‍ ആരംഭം മുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുവരെയുള്ള  ഏകോപന സംവിധാനം,  വാക്‌സിനേഷന് എത്തുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംഘം നേരില്‍ കണ്ടു വിലയിരുത്തി.

മസ്‌കറ്റ്: കൊവിഡ് 19നെ പ്രതിരോധിക്കുവാന്‍ ഒമാന്‍ ഭരണകൂടം ചുമതലപെടുത്തിയിട്ടുള്ള സുപ്രിം കമ്മറ്റി അംഗങ്ങള്‍ ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തി. സുപ്രിം കമ്മറ്റി അദ്ധ്യക്ഷനും ഒമാന്‍ ആഭ്യന്തര മന്ത്രിയുമായ സൈദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പുരോഗമിച്ചു വരുന്ന വാക്‌സിന്‍ കേന്ദ്രത്തിലാണ്  സന്ദര്‍ശനം നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

വാക്‌സിനേഷന്‍ പ്രക്രിയയുടെ  നടപടിക്രമങ്ങള്‍ , രജിസ്‌ട്രേഷന്‍ ആരംഭം മുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുവരെയുള്ള  ഏകോപന സംവിധാനം,  വാക്‌സിനേഷന് എത്തുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംഘം നേരില്‍ കണ്ടു വിലയിരുത്തി. സൈദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയോടൊപ്പം ആരോഗ്യ മന്ത്രി സൈദ് ഹുമൈദ് അല്‍ സൈദും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!