
മസ്കത്ത്: ഷാന-മസിറ റൂട്ടിലെ എല്ലാ ഫെറി സർവീസുകളും ചൊവ്വാഴ്ച മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ഒമാന്റെ നാഷണൽ ഫെറീസ് കമ്പനി അറിയിച്ചു. ഒമാൻ തീരത്തേക്കടുക്കുന്ന ക്യാർ ചുഴലിക്കാറ്റും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് ഷാന-മസിറ റൂട്ടിലൂടെയുള്ള യാത്രകൾ എൻ.എഫ്.സി താൽക്കാലികമായി നിത്തിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയും മറ്റ്സൗകര്യങ്ങളും പരിഗണിച്ചാണിതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam