ഒമാനില്‍ കുട്ടിക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കില്‍ പിഴ

Web Desk |  
Published : Jul 20, 2018, 11:39 AM ISTUpdated : Oct 02, 2018, 04:22 AM IST
ഒമാനില്‍ കുട്ടിക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കില്‍ പിഴ

Synopsis

പ്രതിരോധ കുത്തിവെയ്പ്പുകൾ  തികച്ചും സൗജന്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി 2014ഇൽ നടപ്പിലാക്കിയ ശിശു  സംരക്ഷണ നിയമപരിധിയിൽ ഉള്‍പ്പെട്ടതാണ്  പ്രതിരോധ കുത്തി വെയ്പ്പുകളും

മസ്ക്കറ്റ്: കുട്ടികൾക്ക്  പ്രതിരോധ കുത്തിവെയ്പ്  എടുക്കുവാൻ  വീഴ്ച വരുത്തിയാൽ   ഒമാനിൽ തടവും പിഴയും. ഇത്  മാതാപിതാക്കളുടെ  നിയപരമായ  ഉത്തരവാദിത്വമെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു, പ്രതിരോധ കുത്തിവെയ്പ്പുകൾ  തികച്ചും സൗജന്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ   2014ഇൽ നടപ്പിലാക്കിയ ശിശു  സംരക്ഷണ നിയമപരിധിയിൽ ഉള്‍പ്പെട്ടതാണ്  പ്രതിരോധ കുത്തി വെയ്പ്പുകളും.

ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമുള്ള  പ്രതിരോധ കുത്തിവെയ്പ്പുകള്‍, കുട്ടികൾക്ക് നൽകുന്നത് മാതാപിതാക്കളുടെ നിയമപരമായ  ഉത്തരവാദിത്വമാണെന്നും ശിശു  സംരക്ഷണ നിയമത്തിൽ പറയുന്നു. ഇതിൽ  വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക്  മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും  100   ഒമാനി  റിയാൽ  മുതല്‍ 500 റിയാല്‍ വരെ പിഴയും ലഭിക്കും.

രാജ്യത്തെ   ആരോഗ്യ മന്ത്രാലയത്തിന്‍റെ പരിധിയിൽ വരുന്ന  എല്ലാ   ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്. കൂടാതെ  മന്ത്രലായ അംഗീകാരമുള്ള  സ്വകാര്യ  ആശുപത്രികളിലും  കുത്തിവെപ്പ് ലഭിക്കും.

പ്രതിരോധ കുത്തിവെയ്പ്പുകൾ കുട്ടികളോടുള്ള  ധാർമിക  ബാധ്യത കളിൽ  ഒന്നായിട്ടാണ്  നിയമം  കണക്കാക്കുന്നതെന്നും  മന്ത്രാലയം  വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ