
ഒമാനില്‍, സന്ദര്‍ശക വിസയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇളവുകള്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രിസി. രാജ്യത്ത് വളര്‍ന്നു വരുന്ന ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്‍റെ നീക്കം.
ഓണ്‍ ലൈനിലൂടെ, ഇലക്ട്രോണിക് - വിസ ഉപയോഗപ്പെടുത്തി സ്പോണ്‍സര്‍ ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കുവാന്‍ 68 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിരുന്നു ഒമാൻ സര്‍ക്കാര്‍ ആദ്യം സൗകര്യം അനുവദിച്ചിരുന്നത്. ഇതിനു പുറമെ അടുത്തിടെ ചൈന , റഷ്യ , ഇറാന്‍ എന്നി രാജ്യങ്ങളിലെ പൗരന്മാരെയും പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുന്‍ കാലങ്ങളെ അപേക്ഷിച്ച്, ഇത് രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രിസി പറഞ്ഞു. ടൂറിസം പ്രമോഷന്റെ ഭാഗമായി സംഘടിപ്പിചിരുന്ന ഫുഡ് & ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒമാനിലേക്ക് ഓണ്‍ അറൈവല്‍ വിസ ഇന്ത്യക്കാര്‍ക്ക് ലഭ്യമായതോടെ, ഇവിടേക്ക് എത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അമേരിക്ക, കാനഡ, ആസ്ത്രേലിയ, യു.ക്കെ എന്നീ രാജ്യങ്ങളിലെ വിസ കൈവശം ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഒമാനിൽ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam