ഒമാനില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ചു; ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

By Web TeamFirst Published Mar 29, 2021, 3:24 PM IST
Highlights

വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം നടത്തിയതായി  പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു.

മസ്‍കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു സംഭവം. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം നടത്തിയതായി  പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ഒരു മരണത്തിന് പുറമെ ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!