സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

By Web TeamFirst Published Mar 7, 2021, 9:52 AM IST
Highlights

റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

റിയാദ്: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.  നാല് പേര്‍ക്ക് പരിക്കേറ്റു. ഉത്തര തായിഫിലെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം.  റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രി, പ്രിന്‍സ് മന്‍സൂര്‍ മിലിട്ടറി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

click me!