കൊവിഡ് ബാധിച്ച് ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു

By Web TeamFirst Published May 14, 2020, 10:35 PM IST
Highlights

കൊവിഡ് ബാധിച്ച് ഒമാനിൽ  ഒരു വിദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 18 ആയി. 31   വയസുള്ള ഒരു  വിദേശിയാണ് കൊവിഡ്   ബാധ മൂലം  മരിച്ചതെന്ന്  ഒമാൻ ആരോഗ്യ  മന്ത്രാലയം അറിയിച്ചു. 

മസ്കത്ത്: കൊവിഡ് ബാധിച്ച് ഒമാനിൽ  ഒരു വിദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 18 ആയി. 31   വയസുള്ള ഒരു വിദേശിയാണ് കൊവിഡ്   ബാധ മൂലം  മരിച്ചതെന്ന്  ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് ഒമാൻ സ്വദേശികളും, ഒരു മലയാളി ഉൾപ്പെടെ 12 വിദേശികളുമാണ് കൊവിഡ്  മൂലം ഒമാനിൽ   മരിച്ചത്.

അതേസമയം ഒമാനില്‍  ഇന്ന്   322  പേർക്ക് പുതുതായി  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ  242 വിദേശികളും 80 പേർ  സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 4341 ലെത്തി. 1303  പേർ സുഖം പ്രാപിച്ചു.  ഇതുവരെ 61000  കൊവിഡ്  19 പരിശോധനകളാണ് നടത്തിയത്. 

നിലവിൽ 96 പേരാണ്  രാജ്യത്തെ വിവിധ  ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 31പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ്  അൽ സൈദി  വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി. 

click me!