കൊവിഡ്; കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

Published : Jun 05, 2020, 03:47 PM IST
കൊവിഡ്; കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

Synopsis

അമീരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ചാവക്കാട് മുനക്കടവ് സ്വദേശി ജമാലുദ്ദീനാണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. 

അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുന്‍കരുതലുകളെ കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദ്ദേശം നല്‍കി.  

ജനങ്ങളെ ബോധവല്‍ക്കരിക്കലും നിര്‍ദ്ദേശങ്ങള്‍ പാലിക്കലും ഓരോരുത്തരുടെയും മതപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ പള്ളികള്‍ ഞായറാഴ്ചയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാകും ജുമുഅ നമസ്‌കാരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ