
റിയാദ്: സ്ത്രീകള്‍ക്കെതിരായ എല്ലാ തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കെതിരെയും മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും 5,000റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.
കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. എല്ലാ രീതിയിലുമുള്ള ശാരീരിക, മാസനിക, ലൈംഗിക അതിക്രമങ്ങളോ അല്ലെങ്കില്‍ ഇതേക്കുറിച്ചുള്ള ഭീഷണിപ്പെടുത്തലോ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഉള്‍പ്പെടും. ഈ നിയമം സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ നിലവില്‍ വരുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ എല്ലാ രീതിയിലുള്ള അതിക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്നും നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ ക്രിമിനല്‍ നടപടിക്രമങ്ങളുടെയും ശിക്ഷകളുടെയും പാക്കേജ് ആവിഷ്‌കരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam