
യുഎഇ: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാൻ ഓണ്‍ലൈനിൽ അപേക്ഷ നൽകണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO
കാർഡുകൾ സെപ്റ്റംബർ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നൽകണം. തുടർന്ന് ഔട്സോഴ്സ് വിഭാഗമായ ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷകൻ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ഒപ്പിട്ട് നൽകണം. കടലാസ് ജോലികൾ ഇല്ലാതാക്കുന്നതിനും പാസ്പോർട്ട് അനുവദിക്കുന്ന സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുല്‍ എന്നിവര്‍ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഓൺലൈൻ അപേക്ഷാ പദ്ധതിക്ക് പിന്നിൽ. ഇതുസംബന്ധമായ വിശദാംശങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തങ്ങളുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 2,72,500 പാസ്പോർട്ടുകൾ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 2,11,500 പാസ്പോർട്ടുകൾ കോൺസുലേറ്റാണ് അനുവദിച്ചത്.
അതേസമയം പഴ്സൻസ് ഓഫ് ഇന്ത്യൻ ഒർജിൻ -പിഐഒ- കാർഡുകൾ സെപ്റ്റംബർ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ഇന്ത്യൻ വംശജരുടെ വിദേശ പാസ്പോർട്ടിനൊപ്പം പിഐഒ കാർഡും ഔദ്യോഗിക രേഖയായി കണക്കാക്കുമെന്ന് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ബ്യൂറോ ഓഫ് ഇമിഗ്രേഷനും അറിയച്ചിട്ടുണ്ട്. കൈകൊണ്ട് എഴുതിയ പിഐഒ കാർഡിന് രാജ്യാന്തര സിവിൽ വ്യോമയാന സംഘടന നിരോധനം ഏർപ്പെടുത്താത്ത സാഹചര്യത്തിലാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam