ഗൾഫ് നാടുകൾ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഈ സേവനം ഉപയോഗിച്ചവരിൽ ഏറെയും. ഐ.എം.എ, ക്വിക് ഡോക്ടർ ഡോട്ട് കോം എന്നിവരുമായി സഹകരിച്ചാണ് നോർക്ക പ്രവാസികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: നോര്‍ക്കയുടെ ഓൺലൈൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നാനൂറിൽ പരം പ്രവാസികൾ ഒരാഴ്ചയ്ക്കുള്ളിൽ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് 60 പേരാണ് വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിച്ചത്. www.norkaroots.org വെബ്സൈറ്റിൽ പ്രവേശിച്ചാൽ മൂന്നാമത്തെ ക്ളിക്കിൽ ഡോക്ടറുടെ അപ്പോയ്മെന്റ് നിശ്ചയിക്കാവുന്ന വിധമാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. രോഗികൾക്ക് ഇമെയിലിലൂടെ മരുന്നിന്റെ കുറിപ്പടി അയച്ചുകൊടുക്കും. https://www.norkaroots.org/web/guest/covid-services എന്ന ലിങ്ക് വഴി സേവനം ഉപയോഗപ്പെടുത്താം.
ഗൾഫ് നാടുകൾ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഈ സേവനം ഉപയോഗിച്ചവരിൽ ഏറെയും. ഐ.എം.എ, ക്വിക് ഡോക്ടർ ഡോട്ട് കോം എന്നിവരുമായി സഹകരിച്ചാണ് നോർക്ക പ്രവാസികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ദിവസവും രണ്ട് മണി മുതൽ ആറ് മണി (ഇന്ത്യൻ സമയം ) വരെ ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കുന്നതിനും പ്രവാസികൾക്കുള്ള ഇതര പ്രശ്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും നോർക്ക വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയിരത്തിൽപ്പരം ഡോക്ടർമാരാണ് ഈ സേവനത്തിൽ പങ്കാളികളാകുന്നത്. അവശ്യാനുസരണം ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും നോർക്ക അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ