വെള്ളിയാഴ്ച മുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

By Web TeamFirst Published Jul 15, 2021, 10:25 PM IST
Highlights

ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ ഹജ്ജ് അനുമതി പത്രം ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം 

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ വെള്ളിയാഴ്ച  മുതല്‍ ഹറമിലേക്ക്  പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. 

ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്,അതെ സമയം തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം ദുല്‍ഹജ്ജ് പതിനാല് മുതല്‍ ഉംറ -ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!