അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രം അനുമതി

By Web TeamFirst Published Aug 7, 2021, 9:15 PM IST
Highlights

ദുബൈ വിമാനത്താവളം വഴി ദുബൈ വിസക്കാര്‍ക്കും അബുദാബി വിമാനത്താവളം വഴി അബുദാബി വിസക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 

അബുദാബി: അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രമേ യുഎഇയിലേക്ക് പ്രവേശിക്കാവൂ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി ഏത് എമിറേറ്റിലെ താമസ വിസക്കാര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്നും പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ദുബൈ വിമാനത്താവളം വഴി ദുബൈ വിസക്കാര്‍ക്കും അബുദാബി വിമാനത്താവളം വഴി അബുദാബി വിസക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. നിലവില്‍ മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നവരും ദുബൈയില്‍ വിമാനമിറങ്ങുന്നുണ്ട്. അബുദാബിയിലേക്ക് ഓഗസ്റ്റ് പത്ത് മുതല്‍ മാത്രമേ സര്‍വീസ് തുടങ്ങൂ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് ശനിയാഴ്‍ച മുതല്‍ ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബി സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജി.ഡി.ആര്‍.എഫ്.എയില്‍ നിന്നും അബുദാബി ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ യാത്രക്കാര്‍ ഐ.സി.എയില്‍ നിന്നുമാണ് അനുമതി വാങ്ങേണ്ടത്.

click me!