
ദുബൈ: എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. അടുത്ത മാസം 5,48,000 ബാരൽ പ്രതിദിനം അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും.
സംഘർഷത്തിന് ശേഷം നടന്ന ആദ്യ യോഗമാണ് ഇന്നത്തേത്. പ്രതീക്ഷിച്ചതിലും വലിയ വർധനവാണ് ഇപ്പോൾ ഉൽപാദനത്തിൽ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തെ വർധനയ്ക്ക് തുല്യമാണിത്. വിപണി നിരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓൺലൈനായി ചേർന്ന അംഗരാജ്യങ്ങളുടെ യോഗമാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപാദനം പ്രതിദിനം 5,48,000 ബാരല്‍ വീതം കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഉല്‍പാദനം വര്‍ധിപ്പിക്കുക. ആഗസ്റ്റ് മുതൽ തീരുമാനം നടപ്പാവും. എണ്ണ വിപണിയുടെ സ്ഥിരതക്കുവേണ്ടിയാണ് ഈ തീരുമാനം.
2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്‍പാദനം വെട്ടിക്കുറച്ച രാജ്യങ്ങളാണ് ഇവ. ഓൺലൈൻ യോഗത്തിൽ വിപണിയുടെ ആവശ്യവും പ്രതീക്ഷയും അവലോകനം ചെയ്താണ് ഈ തീരുമാനത്തിലേക്ക് പോയത്. പുതിയ തീരുമാനം നടപ്പാവുന്നതോടെ സൗദി അറേബ്യയുടെ പ്രതിദിന ഉൽപദാനം 97,56,000 ബാരലായി ഉയരും. ലോക വിപണിയിലെത്തുന്ന ക്രൂഡോയിൽ പകുതിയും ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണിവ. എണ്ണ വിപണിയെ പിന്തുണക്കാനായാണ് 2022 മുതല്‍ ഉല്‍പാദനം കുറച്ചുവന്നത്. അനുകൂല സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍, എണ്ണ വിതരണത്തെ ബാധിച്ച യുദ്ധങ്ങള്‍ എന്നിവയാണ് പുനരാലോചനക്ക് പ്രേരിപ്പിച്ചത്. ആഗസ്റ്റിൽ ഉൽപാദനം വർധിപ്പിക്കുമെങ്കിലും സെപ്തംബറിലെ ഉല്‍പാദനം സംബന്ധിച്ച് വീണ്ടും പുനരാലോചന നടത്തും. ഇതിനായി ആഗസ്റ്റ് മൂന്നിന് യോഗം ചേരും.
പുതിയ തീരുമാനം നടപ്പാവുേമ്പാൾ ഒമാന്‍റേത് 7,92,000ഉം റഷ്യയുടേത് 93,44,000ഉം അള്‍ജീരിയയുടേത് 9,48,000ഉം ഇറാഖിേൻറത് 41,71,000ഉം കുവൈത്തിേൻറത് 25,16,000 ഉം യു.എ.ഇയുടേത് 32,72,000ഉം കസാക്കിസ്ഥാേൻറത് 15,32,000ഉം ബാരലായി പ്രതിദിന ഉൽപാദനം വർധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ