പ്രവാസി ഇന്ത്യാക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ മസ്കറ്റില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

Published : Feb 23, 2019, 01:14 AM IST
പ്രവാസി ഇന്ത്യാക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ മസ്കറ്റില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

Synopsis

തൊഴിൽ പ്രശ്‍നങ്ങൾ, പാസ്പോർട്ട് സേവനങ്ങൾ, സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷൻ എന്നി വിഷയങ്ങളിൽ ലഭിച്ച പരാതികൾ എമ്പസി ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നടപടികളെടുത്തു

മസ്കറ്റ്: ഒമാനിലെ ശർഖിയയിൽ പ്രവാസി ഇന്ത്യാക്കാർക്കായി മസ്‌ക്കറ്റ് ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സ് സംഘടിപ്പിച്ചു. സൂർ ക്ളബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ നൂറ്റിഅമ്പതോളം പരാതികൾ എത്തിയിരുന്നു. തൊഴിൽ പ്രശ്‍നങ്ങൾ, പാസ്പോർട്ട് സേവനങ്ങൾ, സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷൻ എന്നി വിഷയങ്ങളിൽ ലഭിച്ച പരാതികൾ എമ്പസി ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നടപടികളെടുത്തു.

ശർഖിയ പ്രദേശത്തുള്ള സൂർ, ലഷ്ക്കര, ബുഹസ്സൻ, ഹൈഗ തുടങ്ങിയ വിലായത്തുകളിൽ നിന്നുമുള്ള തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും ഓപ്പൺ ഹൗസിൽ പങ്കുചേർന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്റ്റൽ മെത്തും ക്യാപ്സ്യൂളുകളും ഹാഷിഷുമടക്കം പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം; 10 പേർ കുവൈത്തിൽ അറസ്റ്റിൽ
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു