കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായില്‍ വലിയ ടാക്‌സികളില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം

Published : Sep 11, 2020, 08:37 AM IST
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായില്‍ വലിയ ടാക്‌സികളില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം

Synopsis

ഡ്രൈവറെ കൂടാതെ നടുവിലെ സീറ്റീല്‍ രണ്ടുപേര്‍ക്കും പിന്‍ ഭാഗത്തെ സീറ്റില്‍ രണ്ടുപേര്‍ക്കും സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാനാണ് അനുവാദം നല്‍കിയത്.

ദുബായ്: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ടാക്‌സി യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. ഹല വാനുകളില്‍(ദുബായ് ടാക്‌സി) നാലുപേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കി. ആറ് സീറ്റുകളുള്ള ടാക്‌സികള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

ഡ്രൈവറെ കൂടാതെ നടുവിലെ സീറ്റീല്‍ രണ്ടുപേര്‍ക്കും പിന്‍ ഭാഗത്തെ സീറ്റില്‍ രണ്ടുപേര്‍ക്കും സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാനാണ് അനുവാദം നല്‍കിയത്. അതേസമയം ചെറിയ ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ മാത്രമെ അനുവദിക്കൂ. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സഞ്ചരിക്കുന്നവര്‍ക്ക് ഗുണകരമായ തീരുമാനമാണിതെന്ന് ഹല സിഇഒ പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ