സൗദി അറേബ്യയില്‍ ഒന്നരലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

By Web TeamFirst Published Jan 11, 2021, 2:57 PM IST
Highlights

ഏറ്റവും ഉയര്‍ന്ന നിലവെച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 97.6 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വൈറസില്‍ നിന്നും മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ രോഗവ്യാപനത്തിന്റെ തോതില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ സ്ഥിരത കൈവരികയും പിന്നീട് ക്രമാതീതമായി കുറയുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന നിലവെച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 97.6 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സൗദി സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഫലമാണിതെന്നും ഡോ. അല്‍ ആലി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കുറഞ്ഞെന്നും 91.4 ശതമാനം കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി. 


 

click me!