
മസ്‍കത്ത്: ഒമാനില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടായിരത്തിലധികം സ്വദേശി അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവാക്കള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള വെയിറ്റിങ് ലിസ്റ്റുകളിലുള്ളവര്‍ക്കുമായിരിക്കും നിയമനം നല്‍കുക.
ഈ അദ്ധ്യയന വര്‍ഷം 2733 സ്വദേശി അദ്ധ്യാപകരുടെ നിയമന നടപടികളാണ് മന്ത്രാലയം പൂര്‍ത്തിയാക്കുന്നത്. ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയതായി നിയമിക്കുന്ന അധ്യാപകരുടെ പട്ടിക ജൂണ്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കും. സ്വദേശിവത്‍കരണം കൂടുതല്‍ വ്യാപകമാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam