യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ 60 ലക്ഷം കടന്നു

Published : Feb 28, 2021, 01:00 PM ISTUpdated : Feb 28, 2021, 01:04 PM IST
യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ 60 ലക്ഷം കടന്നു

Synopsis

ഇന്നലെ മാത്രം 81,790  ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി.

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി അധികൃതര്‍. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് നല്‍കിയത്. നിലവില്‍ 100 ല്‍ 60.82 പേര്‍ വാക്‌സിന്‍ എടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 81,790  ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വാക്‌സിന്‍ ലഭ്യമാക്കി അതുവഴി പ്രതിരോധ ശേഷി നേടാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ ഒമ്പതിന് വിതരണം ആരംഭിച്ച് മൂന്ന് മാസത്തിനകമാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി
​ഗൾഫിൽ മാർച്ച് 9 മുതൽ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി; എസ്എസ്എൽസി പരീക്ഷയും മാറ്റി