ഉംറയ്ക്കായി 75 ലക്ഷത്തിലധികം തീര്‍ത്ഥാടകരെത്തി; ഇന്ത്യയില്‍ നിന്ന് ആറ് ലക്ഷത്തിലധികം

By Web TeamFirst Published Jun 3, 2019, 12:30 AM IST
Highlights

ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാകിസ്ഥാനിൽനിന്നാണ്. 15,90,731 തീർത്ഥാടകരാണ് പാകിസ്ഥാനിൽ നിന്നെത്തിയത്. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്

റിയാദ്: ഈ വർഷം ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം ഉംറ വിസകൾ വിതരണം ചെയ്തു. ഇന്ത്യയിൽ നിന്ന് എത്തിയത് ആറു ലക്ഷത്തിലധികം ഉംറ തീർത്ഥാടകരെന്നും ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

ഈ വർഷം ഇതുവരെ വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകർക്കായി ഹജ്ജ്- ഉംറ മന്ത്രാലയം വിതരണം ചെയ്തത് 75,84,428 വിസകളാണ്. ഇതിൽ 72,01,851 തീർത്ഥാടകർ ഉംറ കർമ്മം നിർവ്വഹിക്കാനായി എത്തി. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാകിസ്ഥാനിൽനിന്നാണ്. 15,90,731 തീർത്ഥാടകരാണ് പാകിസ്ഥാനിൽ നിന്നെത്തിയത്. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നെത്തിയത് 643,563 തീർത്ഥാടകരാണ്.

ഈ വർഷം കൂടുതൽ മിച്ച സേവനങ്ങളാണ് മന്ത്രാലയം തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന "പിൽഗ്രിംസ് സർവീസ് പ്രോഗ്രാം" എന്ന പദ്ധതി കഴിഞ്ഞ ദിവസം ഭരണാധികാരി സൽമാൻ രാജാവ് ഉദ്‌ഘാടനം ചെയ്തിരുന്നു. വിഷൻ 2030 പരിവർത്തന പദ്ധതി ലക്ഷ്യമിടുന്നത് 30 ദശലക്ഷം ഉംറ തീർത്ഥാടകരെയാണ്. ഉംറ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാടകർക്കുള്ള വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

click me!