
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗികമായി ജീര്‍ണിച്ച നിലയില്‍ രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം 31 വയസുകാരനായ പ്രവാസിയുടേതാണെന്ന് സ്ഥിരീകരിച്ചു. ക്രിമനല്‍ എവിഡന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്‍ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മരണപ്പെട്ടയാള്‍ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നുവെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. ബലപ്രയോഗമോ മറ്റെന്തെങ്കിലും അനിഷ്‍ട സംഭവങ്ങളോ ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ കാണാനില്ല. മരണകാരണം ഹൃദയാഘാതമായിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam