ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

By Web TeamFirst Published Jul 6, 2021, 11:34 AM IST
Highlights

62 യാത്രക്കാരും ഏഴ്  ജീവനക്കാരുമായിരുന്നു GF215  വിമാനത്തില്‍ ഉണ്ടായിരുന്നത്. 

കുവൈത്ത് സിറ്റി: ബഹ്‌റൈനില്‍ നിന്ന് കുവൈത്തിലെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. 62 യാത്രക്കാരും ഏഴ്  ജീവനക്കാരുമായിരുന്നു GF215  വിമാനത്തില്‍ ഉണ്ടായിരുന്നത്. 

തിങ്കളാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായത് മൂലമാണ് എത്രയും വേഗം യാത്രക്കാരെയും വിമാന ജീവനക്കാരെയും ഒഴിപ്പിച്ചതെന്നാണ് സൂചന. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്ന് ഗള്‍ഫ് എയര്‍ ട്വീറ്റ് ചെയ്തു. അധികൃതരുമായി സഹകരിച്ച് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഗള്‍ഫ് എയര്‍ വിശദമാക്കി.  

ALERT: Flight GF215 from Bahrain to Kuwait has been involved in a minor incident during landing and has safely evacuated all 62 passengers and 7 crew members and escorted them into the terminal. We are currently working with the authorities to identify the cause of the incident.

— Gulf Air (@GulfAir)

(ഫയല്‍ ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!