
ദില്ലി: നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജീവനൊഴികെ സര്‍വ്വവും നഷ്ടമായവര്‍ നിരവധിയാണ് നമ്മുടെ നാട്ടില്‍. പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ എല്ലാം എത്രയും വേഗം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോരോ രേഖകള്‍ക്കായി ഓരോ ഓഫീസുകള്‍ കയറിയിറങ്ങുന്നത് പകരം ഐ.ടി അധിഷ്ഠിതമായ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന വിവിധ രേഖകള്‍ക്ക് പുറമെ പാസ്പോര്‍ട്ടും നഷ്ടമായവയിലുണ്ടാകും. കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ നേരത്തെ തന്നെ അനുഭാവപൂര്‍ണ്ണമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും പുതിയ പാസ്പോര്‍ട്ട് സൗജന്യമായി നല്‍കും. ഇതിനായി ആവശ്യക്കാര്‍ തൊട്ടടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam