അബുദാബിയില്‍ കൊവിഡ് പരിശോധനാ നിരക്ക് പകുതിയിലധികം കുറച്ചു

By Web TeamFirst Published Dec 5, 2020, 9:16 PM IST
Highlights

സേഹയുടെ എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഇനി മുതല്‍ പി.സി.ആര്‍ പരിശോധനക്ക് 85 ദിര്‍ഹമായിരിക്കും ഈടാക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ശനിയാഴ്‍ച പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

അബുദാബി: കൊവിഡ് പരിശോധനാ നിരക്ക് പകുതിയിലധികം കുറച്ചുകൊണ്ട് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) അറിയിപ്പ്. സേഹയുടെ എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഇനി മുതല്‍ പി.സി.ആര്‍ പരിശോധനക്ക് 85 ദിര്‍ഹമായിരിക്കും ഈടാക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ശനിയാഴ്‍ച പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

പുതിയ പരിശോധനാ നിരക്കുകള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 370 ദിര്‍ഹമായിരുന്ന നോസ് സ്വാബ് പരിശോധനാ നിരക്ക് സെപ്‍തംബറിലാണ് 250 ദിര്‍ഹമാക്കി കുറച്ചത്. ദുബൈ ഹെല്‍ത്ത് അതോരിറ്റി പി.സി.ആര്‍ പരിശോധനക്ക് ആ സമയം തന്നെ 150 ദിര്‍ഹമാക്കി നിരക്ക് കുറച്ചിരുന്നു.

അബുദാബിയില്‍ പ്രവേശിക്കുന്ന സ്ഥിരതാമസക്കാരും സന്ദര്‍ശകരും എമിറേറ്റില്‍ എത്തിയ ശേഷം നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. നവംബറിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പ്രാബല്യത്തില്‍ വന്നത്.

click me!